കാട്ടാക്കട:കൊറോണക്കാലത്ത് കേന്ദ്ര സർക്കാർ കൊള്ളക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ കാട്ടാക്കട ജി.എസ്.ടി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിക്ഷേധ ധർണ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കാട്ടാക്കട സുരേഷ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എസ്.ചന്ദ്രബാബു,മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ശ്രീകണ്ഠൻ നായർ,മുതിയാവിള സുരേഷ്,ആമച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഭിലാഷ് ആൽബർട്ട്,പള്ളിച്ചൽ ലോക്കൽ സെക്രട്ടറി ഭഗവതിനട സുന്ദർ,സുരേഷ് മിത്ര, എൻ.ടി.ഭുവനചന്ദ്രൻ,എ.മോഹനൻ,കാട്ടാക്കട മാഹീൻ,വാർഡ്‌ മെമ്പർ ശ്രീരേഖ തുടങ്ങിയവർ പങ്കെടുത്തു.