covid-

വാഷിങ്ടൺ: ലോകത്ത് 24 മണിക്കൂറിനുള്ളിൽ 94,813 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 49,99,235 ആയി. 24 മണിക്കൂറിനുള്ളിൽ 4,589 പേർ മരിച്ചതോടെ ആകെ മരണം 3,25,125 ആയി. 19,70,686 പേർ മാത്രമാണ് രോഗമുക്തരായത്.

27,03,424 പേർ ചികിത്സയിലാണ്. 45,431 പേരുടെ നില ഗുരുതരവും. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ. അമേരിക്കയിൽ കൊവിഡ് ബാധിതർ 15,70,583.ആണ്. 24 മണിക്കൂറിനുള്ളിൽ 20,289 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,552 പേർ മരിച്ചു. ആകെ മരണപ്പെട്ടവർ 93,533 ആണ്.

3,61,180 പേർക്ക് രോഗം മാറി.. 11,15,870 പേർ ചികിത്സയിലാണ്.17,249 പേരുടെ നില ഗുരുതരവും

ന്യൂയോർക്കിൽ മരണം 28,648 ആണ്. രോഗം സ്ഥിരീകരിച്ചവർ 362,630.ന്യൂജേഴ്സിയിൽ മരണം 10,591. രോഗം ബാധിച്ചവർ 1,51,014. മസാച്യൂസെറ്റ്സിൽ മരണം 5,938. രോഗം ബാധിച്ചവർ 87,925. ഇല്ലിനോയിയിൽ മരണം 4,379. രോഗം സ്ഥിരീകരിച്ചവർ 98,030.

കാലഫോണിയയിൽ രോഗം സ്ഥിരീകരിച്ചവർ 83,804. മരണം 3,425.

വിവിധ രാജ്യങ്ങളിലെ രോഗബാധിതർ: റഷ്യ 3,08,705, സ്‌പെയിൻ 2,78,803, ബ്രസീൽ 2,71,885, യുകെ 2,48,818, ഇറ്റലി 2,26,699, ഫ്രാൻസ് 1,80,809, ജർമനി 1,77,827, തുർക്കി 1,51,615, ഇറാൻ 1,24,603, ഇന്ത്യ 1,06,475.

കൊവിഡ് ബാധിച്ച് മരിച്ചവർ:: റഷ്യ 2,972, സ്‌പെയിൻ 27,778, ബ്രസീൽ 17,983, യു.കെ 35,341, ഇറ്റലി 32,169, ഫ്രാൻസ് 28,022, ജർമനി 8,193, തുർക്കി 4,199, ഇറാൻ 7,119, ഇന്ത്യ 3,303.