ചിറയിൻകീഴ്:കൃഷ്ണപുരം ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ റമദാൻ റിലീഫിന് തുടക്കം കുറിച്ചു.അഴൂരിൽ നിർദ്ധനർക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ് തുടക്കം കുറിച്ചത്.കിറ്റിന്റെ വിതരണോദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ നിർവഹിച്ചു.കോൺഗ്രസ് വാർഡ് പ്രസിഡന്റ് അനു.വി.നാഥ് അദ്ധ്യക്ഷത വഹിച്ചു.വാർഡംഗങ്ങളായ അഴൂർ വിജയൻ, കെ. ഓമന, കോൺഗ്രസ് നേതാക്കളായ ജി.സുരേന്ദ്രൻ, എ.ആർ. നിസാർ, എസ്.ജി.അനിൽകുമാർ, മാടൻവിള നൗഷാദ്, മധു പെരുങ്ങുഴി, യാസിർ യഹിയ, ബബിത മനോജ്, സോനു അഴൂർ, അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.