നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണത്തിന് വളരെയധികം പങ്കുണ്ട്. വിശപ്പില്ലായ്മ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് പലപ്പോഴും വളരെയധികം സങ്കീർണതകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. വിശപ്പില്ലായ്മയെന്ന അവസ്ഥയെ നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ട് എന്ന് പലർക്കും അറിയില്ല. മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്കാണ് നിങ്ങളെ പലപ്പോഴും വിശപ്പില്ലായ്മ എത്തിക്കുന്നത്. സമയ ബന്ധിതമായി ഇതിന് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. വിശപ്പില്ലായ്മയ്ക്ക് പിന്നിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഉത്കണ്ഠ
ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഉത്കണ്ഠ. ഉത്കണ്ഠയുള്ളവരിൽ പലപ്പോഴും സ്‌ട്രെസ് ഹോർമോണുകൾ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത്തരം ഹോർമോണു വിശപ്പില്ലാതാക്കുന്നതിന് വേണ്ടി പലപ്പോഴും കാരണമാകുന്നുണ്. ഇത് ദഹന പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഉത്കണ്ഠയുണ്ടാവാതിരിക്കുന്നതിനും അത് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യസന്തുലനാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.
ഡിപ്രഷൻ
വിഷാദം പലപ്പോഴും നിങ്ങളുടെ വിശപ്പിനെ പൂർണമായും ഇല്ലാതാക്കുന്നു. ശരീരത്തിന് ഭക്ഷണത്തിലൂടെയാണ് ഊർജ്ജം ലഭിക്കുന്നത്. എന്നാൽ വിഷാദമാണെങ്കിൽ പോലും അത് പലപ്പോഴും വിശപ്പില്ലായ്മയെന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് ശരീരം ദുർബലമാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.
ശാരീരിക പ്രശ്‌നങ്ങളേക്കാൾ മാനസിക പ്രശ്‌നങ്ങളാണ് ഇത്തരം വിശപ്പില്ലായ്മയുടെ പുറകിൽ ഉള്ളത്. ക്ഷീണവും തളർച്ചയും തലചുറ്റലും ഛർദ്ദിയും എല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇത്തരം സന്ദർഭങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് മറ്റുള്ള കാര്യങ്ങളിലേക്ക് മനസ്സ് തിരിച്ച് വിടുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇത് വിശപ്പില്ലായ്മയെ ഇല്ലാതാക്കാൻ സഹായിക്കും.
പ്രായം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിൽ പ്രായമാകുന്തോറും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിൽ ചെറുപ്പത്തിൽ കഴിക്കുന്നതിനേക്കാൾ വളരെയധികം കുറവാണ് പ്രായമാകുമ്പോൾ കഴിക്കുന്ന ഭക്ഷണം. അത് കൂടാതെ ശരീരത്തിൽ അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ വിശപ്പില്ലായ്മക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാവുന്ന അവസ്ഥകൾക്ക് ആക്കം കൂട്ടുന്നതിന് ഇത്തരം കാര്യങ്ങൾ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. നിങ്ങളിൽ വിശപ്പില്ലായ്മ ഉണ്ടെങ്കിൽ പ്രമേഹം ഒന്ന് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. പ്രമേഹം കൂടുതലുള്ളവരിൽ പലപ്പോഴും ഇത്തരം വിശപ്പില്ലായ്മ സാധാരണമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയെ വളരെയധികം ശ്രദ്ധാപൂർവ്വം കെെകാര്യം ചെയ്യേണ്ടതാണ്.