തൃശ്ശൂർ: ലോക്ക് ഡൗൺ നിർദേശം മറികടന്ന് സ്വകാര്യ സ്കൂൾ പ്രവേശന പരീക്ഷ നടത്തി. തൃശൂർ കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ നടന്നത്. പത്ത് വയസിന് താഴെ പ്രായമുള്ള 24 വിദ്യാർത്ഥികളാണ് സ്കൂളിലെത്തി പരീക്ഷ എഴുതിയത്. സംഭവം വിവാദമായതോടെ സ്കൂൾ മാനേജ്മെന്റിനെയും പരീക്ഷയ്ക്ക് നേതൃത്വം നൽകിയ അദ്ധ്യാപകരെയും പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ രക്ഷാകർതാക്കളേയും പ്രതിയാക്കി പൊലീസ് കേസെടുത്തു.
അതേസമയം സാമൂഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയതെന്നാണ് സ്കൂൾ മാനേജ്മെന്റിന്റെവാദം.ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കാരണം യൂണിവേഴ്സിറ്റി, സി.ബി.എസ്.സി, എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി , പി.എസ്.സി പരീക്ഷകളും മാറ്റിവച്ചിരിക്കുമ്പോഴാണ് കൊവിഡ് വ്യാപനത്തിൽ ഹൈ റിസ്ക് പട്ടികയിലുള്ള കുട്ടികൾക്കായി പരീക്ഷ നടത്തിയത്.