വെഞ്ഞാറമൂട് :രാജ്യം വിറ്റ് തുലയ്ക്കരുത്,തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി വെഞ്ഞാറമൂട് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സി.പി.ഐ ജില്ല എക്സിക്യൂട്ടീവ് അംഗം പി.എസ്.ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.സി.പി.ഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി എ.എം.റൈസ്,അദ്ധ്യക്ഷത വഹിച്ചു.അസ്സി.സെക്രട്ടറി പി.ജി ബിജു,അഡ്വ ആർ.എസ് ജയൻ,അഡ്വ എ.ആർ.ഷാജി,ഷൈനീഷ്,എം.എസ് ഖാൻ,അനീഷ്,അക്ഷയ് , സുനു തുടങ്ങിയവർ സംസാരിച്ചു