വെമ്പായം:ഡൽഹിയിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് എമർജെൻസി പാസ് മുഖേന സ്വദേശത്ത് എത്തി ക്വാറന്റൈയിനിൽ പ്രവേശിച്ച യുവാക്കൾക്ക് യൂത്ത്‌ കോൺഗ്രസിന്റെ സഹായഹസ്തം.വെമ്പായം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ക്വാറന്റൈയിനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു നൽകിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാതൃകയായത്.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വെമ്പായം അനിൽ കുമാർ കിറ്റ് ആരോഗ്യ പ്രവർത്തകർക്ക് കൈമാറി.കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ ഷരീഫ്,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഫ്സർ തുടങ്ങിയവർ പങ്കെടുത്തു.