കൊടൈക്കനാൽ: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ വൻ കഞ്ചാവ് തോട്ടം കണ്ടെത്തി. പ്രശസ്തമായ പില്ലർ റോക്കിന് പിറകിലായി ഒരു ഏക്കറിലേറെ വിസ്തൃതിയിലാണ് കഞ്ചാവ് നട്ടുപിടിപ്പിച്ചിരുന്നത്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ചെടികൾ നശിപ്പിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.കൃഷി നടത്തിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. സമീപത്തെ മറ്റിടങ്ങളിലും കഞ്ചാവ് കൃഷിചെയ്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.