നെടുമങ്ങാട് :നെടുമങ്ങാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ബി.വിദ്യാധരൻ കാണിയെ തിരഞ്ഞെടുത്തു.സി.പി.എം നേതാവും ആദിവാസി ക്ഷേമസമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. നെടുമങ്ങാട് സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ പ്രതിനിധിയായി മുൻ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു.സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എസ്.ദീക്ഷിത്,എൻ.ബാബു,എ.എം റൈസ്,അഡ്വ.തേക്കട അനിൽകുമാർ,വട്ടപ്പാറ ചന്ദ്രൻ,എൻ.ആർ ബൈജു,സി.ജെ സുനിൽകുമാർ,പി.ഗോപകുമാർ,ആർ.ജെ മഞ്ജു എന്നിവരും യോഗത്തിൽ ചുമതലയേറ്റു.