നെടുമങ്ങാട് :ആരോഗ്യവകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുക,എൻ.എച്ച്.എം മാതൃകയിൽ ഇൻസെന്റീവ് ,ലീവ് സറണ്ടർ ആനുകൂല്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ കണ്ണുതുറപ്പിക്കൽ സമരം നടത്തി.എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി രാകേഷ് കമൽ ഉദ്‌ഘാടനം ചെയ്തു.എസ്.കെ.ചരൺസ്,എം.നൗഷാദ്,എസ്.ഷംനാദ്,പി.വി.രഞ്ചുനാഥ്,എം.സജയൻ,ഹരീഷ്,സെലസ്റ്റ്യൻ,ദീപു എന്നിവർ സംസാരിച്ചു.