നെടുമങ്ങാട് :ആനാട്ട് ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെയും ആക്രമണം നടത്തിയതായി പരാതി.തലയ്ക്കും വലതു കൈയ്ക്കും പരിക്കേറ്റ പരിക്കേറ്റ ആനാട് കുണ്ടറക്കുഴി യൂണിറ്റ് സെക്രട്ടറി ശ്യാംകുമാർ ചികിത്സയിലാണ്.ബ്രാഞ്ച് സെക്രട്ടറി ലാലുവിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.നെടുമങ്ങാട് എസ്.ഐയെ ആക്രമിച്ച കേസിലെ പ്രതിയാണ് അക്രമത്തിനു നേതൃത്വം നൽകിയതെന്ന് മേഖലകമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.സംഭവത്തിൽ ഡി.വൈ.എഫ്.ഐ മൂഴി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.