നെടുമങ്ങാട് :സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നെടുമങ്ങാട് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എം.സി.കെ നായർ അദ്ധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം വി രാജീവ്‌, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്.മഹേന്ദ്രൻ ആചാരി,എ.ഷാജി, പി.കെ രാധാകൃഷ്ണപിള്ള,കൊഞ്ചിറ മുരളി,എ.ഐ.വൈ.എഫ് നേതാവ് പി.കെ സാം തുടങ്ങിയവർ പ്രസംഗിച്ചു.പോത്തൻകോട്ട് സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് ഉദ്ഘാടനം ചെയ്തു.എൽ.സി സെക്രട്ടറി നേതാജിപുരം അജിത് അദ്ധ്യക്ഷത വഹിച്ചു.എസ്.ആർ. വിജയൻ,ആർ.അനിൽകുമാർ,എസ്.രാധാകൃഷ്ണൻ,അരവിന്ദാക്ഷൻ, എം.എ ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.