ചിറയിൻകീഴ്:ശാർക്കര ദേവീക്ഷേത്രത്തിലെ നട തുറക്കുന്ന സമയത്തിൽ മാറ്റം വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവായി. രാവിലെ 6 മുതൽ 11 വരെയും വൈകുന്നേരം 5 മുതൽ 7 വരെയുമാണ് പുതിയ സമയം. കൊവിഡ് പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിനകത്ത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഭക്തജനങ്ങളെ നിയന്ത്രിച്ചു കൊണ്ട് കുഞ്ഞൂണ്, തുലാഭാരം, വിവാഹം, വാഹനപൂജ,എന്നിവക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ശാർക്കര ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.