വക്കം: വക്കം പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം വക്കം ലോക്കൽ കമ്മിറ്റി. വക്കം റൂറൽ ഹെൽത്ത് സെന്ററിനെതിരെ ബി.ജെ.പിയും കമ്മ്യൂണിറ്റി കിച്ചണിനെതിരെ കോൺഗ്രസും നടത്തുന്ന സമരങ്ങൾ കൊവിഡ് കാലത്തെ വക്കം പഞ്ചായത്തിന്റെ മികച്ച പ്രവർത്തനങ്ങൾ കാണാതിരിക്കാൻ വേണ്ടിയാണന്നും ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി.