തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ സമഭാവനാദിനമായി ആചരിക്കും.
കെ.പി.സി.സി ആസ്ഥാനത്ത് രാവിലെ 10ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ 19000 വാർഡുകളിൽ നിബന്ധനകൾക്ക് വിധേയമായി സാമൂഹിക അകലം പാലിച്ച് കോൺഗ്രസ് പ്രവർത്തകർ സമഭാവനാ പ്രതിജ്ഞയെടുക്കും. രക്തദാനം, അന്നദാനം ഉൾപ്പെടെയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകും.