pic

കുവൈറ്റ് : കുവൈറ്റിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ മേലെചൊവ്വ സ്വദേശി അനൂപാണ് മരിച്ചത്. 51 വയസായിരുന്നു. അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 15 വർഷമായി കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ കുവൈറ്റിൽ മരിച്ച മലയാളികളുടെ എണ്ണം 17 ആയി. 90 മലയാളികളാണ് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത്.