കണ്ണൂർ:മയ്യഴിയിൽ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. മുംബയിൽ നിന്നെത്തിയ പള്ളൂർ ഇരട്ടപ്പിലാക്കുൽ സ്വദേശിയായ മുപ്പത്തൊന്നുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഈ മാസം പതിനെട്ടിനാണ് മുംബയിൽ നിന്ന് ഇയാൾ നാട്ടിലെത്തിയത്. യുവാവ് മയ്യഴി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം ദുബായിൽ നിന്നെത്തിയ ഈസ്റ്റ് പള്ളൂർ സ്വദേശിയായ ഹൃദ്രോഗിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച കരിപ്പൂർ വിമാനതാവളത്തിലാണ് ഇയാൾ എത്തിയത്. രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഹൃദ്‌രോഗിയായിരുന്നതിനാൽ ഇയാളെ മയ്യഴിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.