maram

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിലെ കൂറ്റൻ മഹാഗണി കടപുഴകി. ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് സംഭവം. സമീപത്തുനിന്ന കൊന്ന മരവും ഇതിനോടൊപ്പം വീണു. ജീവനക്കാരും ആളുകളും അടുത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്ത് പാർക്ക് ചെയ്‌തിരുന്ന കാറിന് ഭാഗികമായി കേടുപാടുണ്ടായി. കാലപ്പഴക്കം കാരണമാണ് മരം വീണത്. ചെങ്കൽച്ചൂള ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ ഷഹീർ,​ ബിനു,​ ഷിബു,​ ലി‌ജു എന്നിവരടങ്ങുന്ന സംഘം മരം മുറിച്ചുമാറ്റി.

ഫോട്ടോ: വഞ്ചിയൂർ കോടതി വളപ്പിൽ

കടപുഴകിയ കൂറ്റൻ മരം