ആറ്റിങ്ങൽ: തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലെത്തിയവർക്ക് നഗരസചെയർമാൻ തുണയായി. രാവിലെ ഏഴരയോടെ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ ആറ്റിങ്ങൽ ഡിപ്പോയിൽ എത്തിയ മുന്നു പേരെയാണ് ആറ്റിങ്ങൽ നഗരസചെയർമാൻ എം. പ്രദീപ് ഇടപെട്ട് ആംബുലൻസിൽ വീടുകളിലെത്തിച്ചത്. കിഴുവിലം, കരവാരം, അണ്ടൂർക്കോണം പഞ്ചായത്ത് നിവാസികളാണ് മറ്റ് സംസ്ഥാനത്ത് നിന്ന് മടങ്ങിയെത്തിയത്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി ബസും പരിസരവും അണുവിമുക്‌തമാക്കി.