നെടുമങ്ങാട് : നെൽകൃഷി വ്യാപിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ചിറ്റുവീട് വാർഡിൽ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തിരി തെളിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.തോളൂർ ശ്രീകൃഷ്ണയിൽ ബി.സനകന്റെ പുരയിടത്തിൽ കരനെൽകൃഷിക്കാണ് തുടക്കം കുറിച്ചത്.ജില്ലാ പഞ്ചായത്തംഗം വി.വിജു മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റഹിം,ബ്ലോക്ക് മെമ്പർ സജീന കാസിം,കൃഷി അസി.ഡയറക്ടർ എ.ആർ സുരേഷ്,വാർഡ് മെമ്പർ സിമി,അഡ്വ.എം.എ കാസിം,തുടങ്ങിയവർ പങ്കെടുത്തു.