തിരുവനന്തപുരം: പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ കർഷക ദിനമായ ആഗസ്റ്റ് 17 വരെ സേവാ ഭാരതി കേരളത്തിൽ ഒരു കോടി ഫലവൃക്ഷത്തൈ നടും. സേവാ ഭാരതി യുടെ പരിസ്ഥിതി സംരക്ഷണ വിഭാഗമായ ഗ്രാമവൈഭവം ആണ് ഇത് സംഘടിപ്പിക്കുന്നത്. 5000 സ്ഥലത്താണ് ഇത് നടത്തുക. മേയ് 20 മുതൽ ഫലവൃക്ഷത്തൈ ശേഖരണം നടക്കുമെന്ന് സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വിജയൻ അറിയിച്ചു.