നെടുമങ്ങാട് :ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനാട് ജില്ലാ ഡിവിഷനിൽപ്പെട്ട കൊച്ചംകോട് റോഡിന്റെ സൈഡ് വാൾ നിർമ്മാണത്തിന് 17 ലക്ഷം രൂപ അനുവദിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവും ഡിവിഷൻ മെമ്പറുമായ ആനാട് ജയൻ അറിയിച്ചു.