ആറ്റിങ്ങൽ: റീസൈക്കിൾ കേരളയുടെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ പാഴ് വസ്തുക്കൾ തേടി എത്തിയവർക്ക് കുടുക്കയിലെ പണം നൽകി കൊച്ചുകുട്ടി മാതൃകയായി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സന്തോഷിന്റെ മകൾ ദിയ കുഞ്ഞനുജത്തിയുടെ പിറന്നാളിന് പട്ടുടുപ്പും പാവാടയും വാങ്ങാൻ സ്വരൂപിച്ച തുക കൈമാറുകയായിരുന്നു. പിറന്നാൾ ദിവസം അനുജത്തിക്ക് ഒരു കുഞ്ഞുടുപ്പുമായി എത്തുമെന്ന് ഉറപ്പു നൽകിയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മടങ്ങിയത്. മേഖല സെക്രട്ടറി സുഖിൽ, ബ്ലോക്ക് കമ്മിറ്റി അംഗം അജിൻ പ്രഭ, മേഖല പ്രസിഡന്റ് ശ്രീജിത്ത്, മേഖല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം പ്രവീൺ, യൂണിറ്റ് സെക്രട്ടറി കിച്ചു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
|
|||||