
തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലിൽ പ്രൈമറി അദ്ധ്യാപക പരിശീലനം പൂർത്തിയാക്കാത്തതിന് നടപടിയെടുക്കണമെന്ന് കെ.പി.എസ്.ടി.എ ആവശ്യപ്പെട്ടു. പ്രധാന മൂന്നു സെഷനുകൾ ബാക്കി നിൽക്കെയാണ് പരിശീലനം അവസാനിപ്പിക്കുന്നതായി കൈറ്റ് സി.ഇ.ഒ ചാനലിലൂടെ അറിയിച്ചത്. ഇതോടെ എൺപതിനായിരത്തോളം അദ്ധ്യാപകരാണ് വിഡ്ഢികളായത്. ചോദ്യങ്ങൾ ചോദിക്കാനോ, സംശയ നിവാരണത്തിനോ സാധ്യതയില്ലാത്ത പ്രസംഗങ്ങളാണ് സംപ്രേഷണം ചെയ്തതെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാർ, ജനറൽ സെക്രട്ടറി എം. സലാഹുദീൻ എന്നിവർ ആരോപിച്ചു.