ആറ്റിങ്ങൽ:തോന്നയ്ക്കൽ സായി ഗ്രാമം നൽകിയ 2050 അരി കിറ്റുകൾ പഞ്ചായത്തിന്റെ സ്റ്റോക്ക് രജിസ്റ്ററിൽ ഉൾക്കൊള്ളിക്കാതെ അട്ടിമറി നടത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോൺഗ്രസ് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ. സ്റ്റീഫൻസൺ ആവശ്യപ്പെട്ടു. മംഗലപുരം പഞ്ചായത്ത് ഓഫീസിനുമുന്നിൽ യു.ഡി.എഫ് അംഗങ്ങൾ തുടങ്ങിയ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സേവാദൾ പ്രവർത്തകർ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷിബു തോന്നയ്ക്കൽ അദ്ക്ഷത വഹിച്ചു.പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എസ്.അജിത് കുമാർ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപകുമാർ,പഞ്ചായത്ത് അംഗം വി. അജികുമാർ,സേവാദൾ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണ തോന്നയ്ക്കൽ,കോൺഗ്രസ് നേതാക്കളായ ഇടവിളാകം ഷംനാദ് എന്നിവർ സംസാരിച്ചു.