നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പോസ്റ്റ് ഓഫീസിനു മുന്നിലെ പ്രതിക്ഷേധ ദിനാചരണം സി.പി.ഐ സംസ്ഥാന കൗൺസിലംഗം അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ അദ്ധ്യക്ഷത വഹിച്ചു.എ. ഐ. വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.എസ്.ആനന്ദ് കുമാർ,അസിസ്റ്റന്റ് സെക്രട്ടറി ജി.എൻ.ശ്രീകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.രാഘവൻ നായർ,പി.പി ഷിജു,വി.എസ്.സജീവ്കുമാർ, വി.ഐ ഉണ്ണികൃഷ്ണൻ,പി.വിശ്വനാഥൻ,ആറ്റുപുറം സജി,എസ്.എസ് ഷെറിൻ,അഡ്വ.വി.വി.വിശാഖ് തുടങ്ങിയവർ നേത്യത്വം നൽകി.