നെയ്യാറ്റിൻകര: സി.പി.ഐ മുടിപ്പുര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ "കരുതലേകാൻ കപ്പ കൃഷി" പദ്ധതി കുളത്തൂർ ബാങ്ക് ജംഗ്ഷനിൽ കൃഷ്ണൻ കുട്ടിയുടെ പുരയിടത്തിൽ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എൻ. അയ്യപ്പൻ നായർ ഉദ്ഘാടനം ചെയ്തു. പി.പി. ഷിജു, ആറ്റുപുറം സജി, മുടിപ്പുര സുരേഷ്. സി. പ്രേംകുമാർ, കുളത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ക്രിസ്റ്റഡിമ, സബീഷ് സനൽ, യദു ശ്രീധർ, ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ എന്നിവർ പങ്കെടുത്തു.