തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷകള്‍ ഈ മാസം നടത്തില്ല. പരീക്ഷകള്‍ ലോക്ഡൗണിനു ശേഷം മാത്രമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. പുതിയ തീയതികള്‍ പിന്നീടറിയിക്കുമെന്നും കൂടുതല്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.പൊതുഗതാഗത സർവീസ് ആരംഭിച്ചാൽ 26ന് പരീക്ഷകൾ തുടങ്ങുമെന്നായിരുന്നു നേരത്തെ സർവകലാശാല തീരുമാനിച്ചിരുന്നത്.