boom

ബംഗളൂരു: നഗരത്തിൽ വൻ സ്‌ഫോടന ശബ്ദം. വൻശബ്ദം കേട്ട് ജനങ്ങൾ ഞെട്ടിവിറച്ചു. സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചതോടെ നഗരം പരിഭ്രാന്തിയിലായി. വൈറ്റ്ഫീൽഡ് ഏരിയയിലാണ് ഉച്ചക്ക് 1.45ഓടെ സ്‌ഫോടന ശബ്ദം കേട്ടത്. ചില വീടുകളുടെ ജനാലകൾക്ക് കേടുണ്ടായി. അഞ്ച് സെക്കന്റോളം ശബ്ദമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഭൂമികുലുക്കമാണെന്നാണ് ആദ്യം കരുതിയതെങ്കിലും അതല്ലെന്ന് പിന്നീട് അധികൃതർ വ്യക്തമാക്കി.സംഭവം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശബ്ദത്തിന്റെ കാരണത്തെക്കുറിച്ചന്വേഷണമാരംഭിച്ചതായി കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിലെ ശാസ്ത്രജ്ഞർ പറഞ്ഞു.