നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. കുവൈറ്റിൽ നിന്ന് എത്തിയ തക്കല സ്വദേശി 24 വയസുള്ള യുവാവിനാണിത്. കുവൈറ്റിൽ നിന്ന് ചെന്നൈയിൽ എത്തിയ യുവാവ് നാട്ടിലേക്ക് വരുമ്പോൾ ആരുവാമൊഴി ചെക്‌പോസ്റ്റിൽവച്ചാണ് പരിശോധന നടത്തിയത്. തുടർന്ന് കന്യാകുമാരിയിലെ ലോഡ്ജിൽ നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് യുവാവിനെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇതുവരെ ജില്ലയിൽ 23 പേരാണ് രോഗമുക്തരായത്. 26 പേർ ആശുപത്രിയിൽ. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത് ഒരാൾ.