honda

ഡൽഹി: ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവച്ച പ്രാദേശിക മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി ഹോണ്ട കാർസ് ഇന്ത്യ കുറച്ച് തൊഴിലാളികളുമായി രാജസ്ഥാനിൽ സ്ഥിതി ചെയ്യുന്ന തപുകര പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിച്ചു. ഉൽപ്പാദനം ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും, ജാപ്പനീസ് കാർ പ്ലാന്റിൽ അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉത്പാദനവും ഉടൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

എന്നാൽ ഉത്തർപ്രദേശിലെ ഹോണ്ടയുടെ ഗ്രേറ്റർ നോയിഡ പ്ലാന്റിലെ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. പ്ലാന്റ് റെ‌ഡ് സോൺ മേഖലയ്ക്കടുത്തായതിനാലാണിത്. "ഫാക്ടറി ഭാഗത്ത് ഞങ്ങൾക്ക് രണ്ട് പ്ലാന്റുകൾ ഉണ്ട്, രാജസ്ഥാനിലെ തപുകരയിലും മറ്റൊന്ന് ഗ്രേറ്റർ നോയിഡയിലും. തപുകര പ്ലാന്റ് ഭാഗീകമായി പ്രവർത്തിക്കാൻ തുടങ്ങി, ഗ്രേറ്റർ നോയിഡ പ്ലാന്റ് റെഡ് സോണിലായതിനാൽ ഉത്പാദനം എപ്പോൾ ആരംഭിക്കാമെന്നതിനെ അടിസ്ഥാനമാക്കി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാൽ തപുകര പ്ലാന്റിൽ പ്രവർത്തനം ആരംഭിക്കുകയും കാറുകളുടെ ഉത്പാദനം ആരംഭിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ തുടങ്ങുകയും ചെയ്യും. കമ്പനിയുടെ ഇന്ത്യയിലെ സെയിൽസ് & മാർക്കറ്റിംഗ് വൈസ് പ്രസിഡന്റും ഡയറക്ടറുമായ രാജേഷ് ഗോയൽ പറഞ്ഞു.