ss

തിരുവനന്തപുരം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് കൃഷിഭവന്റെ നേതൃത്വത്തിൽ നെട്ടയം മലമുകളിൽ സ്വകാര്യവ്യക്തികളുടെ അഞ്ച് ഹെക്ടർ തരിശു ഭൂമിയിൽ നടക്കുന്ന പച്ചക്കറികൃഷിയുടെ ഉദ്‌ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. മേയർ കെ. ശ്രീകുമാർ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, പുത്തൻകട വിജയൻ, ഗണേശപിള്ള തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയുടെ സഹകരണത്തോടെ ഏഴു കർഷകരുടെ കൂട്ടായ്‌മയാണ് കൃഷി നടത്തുന്നത്.