പൂവാർ: വീടിന് മുകളിൽ അപകടകരമാം വിധം നിൽക്കുന്ന ഉണങ്ങിയ പെരുമരം മുറിച്ചു മാറ്റുന്നില്ലന്ന് പരാതി. അരുമാനൂർ ദേവ പ്രസാദത്തിൽ ഐ.വി. ആശിഷ് ഇതിനെതിരെ ആർ.ഡി.ഒ യ്ക്കും ഗ്രാമ പഞ്ചായത്തിനും, പൊലീസിനും പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. കാറ്റും മഴയും ശക്തമായതോടെ ജീവഭയത്തോടെയാണ് രാത്രികാലങ്ങളിൽ വീടിനുള്ളിൽ കഴിയുന്നത് എന്ന് ആശിഷ് പറഞ്ഞു. ഉണങ്ങിയ മരം അരുമാനൂർ എം.വി.ഹയർ സെക്കന്ററി സ്കൂൾ വകയാണ്. ജീവന് ഭീഷണിയായി നിൽക്കുന്ന ഉണക്കമരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.