തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം മാറ്റിവച്ച കേരള സർവകലാശാലാ പരീക്ഷകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ജില്ലകളും സെന്ററുകളും തിരഞ്ഞെടുക്കുന്നതിനുള്ള വെബ് പേജ് സർവകലാശാലയുടെ പരീക്ഷാ പോർട്ടലിൽ ഇന്ന് വൈകിട്ട് 3ന് ലഭ്യമാകും. പരീക്ഷയുടെ സമയക്രമം പിന്നാലെ പ്രസിദ്ധീകരിക്കും. അവസാന സെമസ്റ്ററിലെ ഒരു പരീക്ഷയും നടന്നിട്ടില്ല.