വെള്ളറട:ബസ് - വൈദ്യുത ചാർജ് വർദ്ധനവിനെതിരെ യുവമോർച്ച പാറശാല നിയോജക മണ്ഡലം കമ്മിറ്റി വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ അജേഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് വെള്ളറട മണികണ്ഠൻ,പത്മകുമാർ,അനീഷ്,ജ്യോതിഷ്, സുമേദ്,കൃഷ്ണലാൽ,പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.