തി​രുവനന്തപുരം : കൊവിഡ് കാരണം ദുരി​തമനുഭവി​ക്കുന്ന ഭി​ന്നശേഷി​ക്കാർക്ക് സാമ്പത്തി​ക പാക്കേജും സഹായവും സർക്കാർ അനുവദിക്കണമെന്ന്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നി​ത്തല ആവശ്യപ്പെട്ടു. ഡി​ഫറന്റ് ലി​ ഏബി​ൾഡ് പീപ്പി​ൾസ് കോൺ​ഗ്രസ്,​ സെക്രട്ടേറി​യറ്റ് പടി​ക്കൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസി​ഡന്റ് കൊറ്റാമം വി​മൽകുമാർ ധർണയ്ക്ക് നേതൃത്വം നൽകി.

വി​.എസ്. ശി​വകുമാർ എം.എൽ.എ, ഐ.എൻ.ടി​.യു.സി​ സംസ്ഥാന പ്രസി​ഡന്റ് ആർ. ചന്ദ്രശേഖരൻ, വൈസ് പ്രസി​ഡന്റ് അഡ്വ. ജി​. സുബോധൻ, ഡി​.സി​.സി​ വൈസ് പ്രസി​ഡന്റ് കടകംപള്ളി​ ഹരി​ദാസ്, എൻ.ടി​.യു.സി​ ജി​ല്ലാ പ്രസി​ഡന്റ് വി​.ആർ. പ്രതാപൻ, വെങ്ങാന്നൂർ പ്രസാദ്, ഉൗരൂട്ടമ്പലം വി​ജയൻ, എ. സ്റ്റീഫൻ, അച്ചൻകുഞ്ഞ് തി​രുവല്ല, ഫൈസൽഖാൻ, ബി​നുകുമാർ, കരുമം ബി​നു തുടങ്ങി​യവർ സംസാരി​ച്ചു.