വെള്ളറട: ആക്രമണം കൊണ്ട് ജനാധിപത്യ സമരമുറകളെ തകർക്കാനാവില്ലെന്ന് ശബരിനാഥ് എം.എൽ.എ. വെള്ളറട പഞ്ചായത്ത് ഓഫീസ് പടിക്കൽ ലൈഫ് ഭവന പദ്ധതിയിലെ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നടത്തിവന്ന സമരത്തിനുനേരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആക്രമണത്തിന് നേതൃത്വം നൽകിയവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ അദ്ധ്യക്ഷത വഹിച്ചു.എ.ടി.ജോർജ്,ആർ.വത്സലൻ, വിജയചന്ദ്രൻ,കൊല്ലിയോട് സത്യനേശൻ,വിനോദ് കോട്ടുകാൽ, ബാബുക്കുട്ടൻ നായർ,അഡ്വ.മോഹൻദാസ്, മഞ്ചവിളാകം ജയകുമാർ, ദസ്താഹീർ, എസ്.ആർ.അശോക് തുടങ്ങിയവർ സംസാരിച്ചു.