പൂവാർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂവാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഹോമിയോ മരുന്ന് വിതരണം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.ഫെമിന, ഡി.സി.സി ജനറൽ സെക്രട്ടറി വി.എസ്.ഷിനു, മണ്ഡലം പ്രസിഡന്റ് മുരുകൻ, പൂവാർ മുത്തയ്യൻ, അഡ്വ.സന്തോഷ് കുമാർ, ഇ.സൈലസ്, ബി.ആർ.സുകേഷ്, സാബുരാജ്, കെ.ജി.കുമാർ, സി.എസ്. അരുൺ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.