nellu-padam

വർക്കല:ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന തരിശ് കൃഷി പദ്ധതി ചെമ്മരുതി ഗ്രാമ
പഞ്ചായത്തിൽ തുടക്കം കുറിച്ചു.നടയറ മുട്ടപ്പലംകുമിളിയിൽ പാടശേഖരത്തിൽ നടന്ന നടിൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി.മുരളി നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം ,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത്,ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മുഹമ്മദ് ഇക്ബാൽ,ജയ സിംഹൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാം മോഹൻ ഗീതാകുമാരി,അഗ്രികൾചറൽ അഡീഷണൽ ഡയറക്ടർ ബി നബോണി ഫെയിസ്, കൃഷി ആഫീസർ പ്രീതി എന്നിവർ സംബന്ധിച്ചു.