തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട്: 5, മലപ്പുറം: 7 കണ്ണൂർ: 3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ: രണ്ട് പേർ വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ: ഓരോരുത്തർ എന്നിങ്ങനെയാണ് രോഗികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇവരിൽ 12 പേർ വിദേശത്തു നിന്ന് എത്തിയതാണ്. മഹാരാഷ്ട്രയിൽ നിന്നുവന്ന 8 പേർക്കും തമിഴ്‌നാട്ടിൽ നിന്നുവന്ന 3 പേർക്കും സ്ഥിരീകരിച്ചപ്പോൾ കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം.
ഇന്നലെ അഞ്ച് പേർ രോഗമുക്തരായി. തൃശൂരിൽ രണ്ടു പേർ. കണ്ണൂർ, വയനാട്, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർ.
666: രോഗം ഇതുവരെ സ്ഥിരീകരിച്ചത്
533: ആശുപത്രികളിൽ നിരീക്ഷണത്തിൽ