ചാവക്കാട്: മുംബയിൽ നിന്നെത്തിയ വൃദ്ധ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി(73) ആണു മരിച്ചത്. ഇന്നലെ രാവിലെ 5.30നാണ് കാറിൽ ഇവർ പെരിന്തൽമണ്ണയിലെത്തിയത്.നിരീക്ഷണത്തിനാർത്ഥം കദീജക്കുട്ടിയെ പിന്നീട് ടോട്ടൽ കെയർ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും മരിച്ചു .