വെഞ്ഞാറമൂട്: വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ തീപടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായ ദമ്പതികളിൽ ഭാര്യ മരിച്ചു. കീഴായിക്കോണം കല്ലിടുക്ക് തിരുവാതിരയിൽ സതീഷിന്റെ ഭാര്യ രേഷ്മ (26) ആണു മരിച്ചത്. സതീഷ് ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം.വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനിടെ രേഷ്മയുടെ വസ്ത്രത്തിൽ തീ പടരുകയായിരുന്നു. നിലവിളി കേട്ട് സതീഷ് എത്തുമ്പോൾ ശരീരമാസകലം തീപടർന്ന നിലയിലായിരുന്നു രേഷ്മ. രേഷ്മയെ എടുത്തു കുളിമുറിയിൽ എത്തിച്ചു വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. എടുത്തു കൊണ്ടു പോകുന്നതിനിടയിൽ സതീഷിനും പൊള്ളലേറ്റു. ബന്ധുവായ പത്തുവയസ്സുകാരൻ അറിയിച്ചതോടെ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകുന്നേരത്തോടെ ഭാര്യ മരിച്ചു. വിവാഹം കഴിഞ്ഞ് നാലു വർഷമായ ഇവർക്ക് മക്കളില്ല.