kseb
kseb

തിരുവനന്തപുരം: വൈദ്യുതി ഭേദഗതി ബിൽ 2020മായി ബന്ധപ്പെട്ട് സംസ്ഥാനവുമായി ചർച്ച നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഊർജമന്ത്രി ആർ.കെ.സിംഗിന് മുഖ്യമന്ത്രി കത്തയച്ചു. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനം ഇപ്പോൾ കെ.എസ്.ഇ.ബിയിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്ന വിവിധ സബ്‌സിഡികൾ തുടരാനാകില്ല. പാരമ്പര്യേതര ഊർജ സ്രോതസുകളുടെ ഉപയോഗം എത്രവേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സർക്കാർ ആയിരിക്കും. സംസ്ഥാന റഗുലേറ്ററി കമ്മിഷന്റെ അനുവാദമില്ലാതെ തന്നെ ഫ്രാഞ്ചൈസികളെ നിയമിക്കാനുള്ള അനുവാദം വിതരണ ലൈസൻസിക്കായിരിക്കും. കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിഷയത്തിൽ കൂടുതൽ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നും അതിനാൽ ഇതേക്കുറിച്ച് ചർച്ചകൾ വേണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.