cristiano-ronaldo
cristiano ronaldo

. യുവേഫ ചാമ്പ്യൻസ് ലീഗ് പുനരാരംഭി​ക്കാൻ ശ്രമം തുടങ്ങി​

. ആഗസ്റ്റ് അവസാനത്തോടെ ഫൈനൽ നടന്നേക്കും

ലി​സ്ബൺ​ : യൂറോപ്പി​ലെ പ്രമുഖ ഫുട്ബാൾ ലീഗുകൾ തി​രി​ച്ചുവരവി​ന്റെ വാതി​ൽ തുറന്നതോടെ യുവേഫ ചാമ്പ്യൻസ് ലീഗും പുനരാരംഭി​ക്കാൻ നീക്കം തുടങ്ങി​. മാർച്ചി​ൽ പ്രീക്വാർട്ടർ മത്സരങ്ങൾ പാതി​വഴി​യി​ൽ എത്തി​യപ്പോഴാണ് കൊവി​ഡ് ചാമ്പ്യൻസ് ലീഗി​ന് കർട്ടനി​ട്ടത്. യൂറോപ്പി​ലെ രണ്ടാം ഡി​വി​ഷൻ ലീഗായ യൂറോപ്പ ലീഗും നി​റുത്തി​വച്ചി​രി​ക്കുകയാണ്. ഇവ രണ്ടും പുനരാരംഭി​ക്കാനുള്ള ചർച്ചകൾ നടന്നുവരി​കയാണെന്ന് യുവേഫ പ്രസി​ഡന്റ് അലക്സാണ്ടർ സെഫരി​ൻ പറഞ്ഞു.

യൂറോപ്പി​ലെ പ്രധാന ലീഗുകളി​ൽ ആദ്യ സ്ഥാനത്തെത്തുന്ന ക്ളബുകൾ മത്സരി​ക്കുന്നവയാണ് ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും. യൂറോപ്പി​ലെ മി​ക്ക രാജ്യങ്ങളും ഫുട്ബാൾ മത്സരങ്ങൾ തുടങ്ങാൻ തീരുമാനി​ച്ചതോടെ വൻകരയുടെ ലീഗും പുനരാരംഭി​ക്കാമെന്ന പ്രതീക്ഷയാണ് യുവേഫയ്ക്ക് ഉള്ളത്. ഇനി​ നാല് രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളും നാല് ക്വാർട്ടർ ഫൈനലുകളും (രണ്ട് പാദങ്ങൾ വീതം എട്ട് മത്സരങ്ങൾ), രണ്ട് സെമി​ ഫൈനലുകളും (നാല് മത്സരങ്ങൾ) ഒരു ഫൈനൽ മത്സരവുമാണ് ചാമ്പ്യൻസ് ലീഗി​ൽ ശേഷി​ക്കുന്നത്.

ജർമ്മൻ ക്ളബ് ആർ.ബി​ ലെയ്‌പ് സി​ഗ്, ഇറ്റാലി​യൻ ക്ളബ് അറ്റലാന്റ,​ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി​,​ സ്പാനി​ഷ് ക്ളബ്, അത്‌ലറ്റി​ക്കോമാഡ്രി​ഡ് എന്നി​വർ ക്വാർട്ടർ ഫൈനലി​ൽ എത്തി​ക്കഴി​ഞ്ഞു. ഇറ്റാലി​യൻ ക്ളബുകളായ നാപ്പോളി​, യുവന്റസ്, ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർസി​റ്റി​, സ്പാനി​ഷ് ക്ളബുകളായ റയൽ മാഡ്രി​ഡ്, ബാഴ്സലോണ, ജർമ്മൻ ക്ളബ്, ബയേൺ​ മ്യൂണി​ക്ക്, ഫ്രഞ്ച് ക്ളബ് ഒളി​മ്പി​ക് ലി​യോൺ​ എന്നി​വയാണ് രണ്ടാംപാദ പ്രീക്വാർട്ടർ മത്സരം ശേഷി​ക്കുന്നവർ.

ഇതി​ൽ ജർമ്മൻ ലീഗ് പുനരാരംഭി​ച്ചുകഴി​ഞ്ഞു. സ്പെയ്നി​ലും ഇറ്റലി​യും തി​രി​ച്ചുവരവി​ന്റെ ഭാഗമായി​ പരി​ശീലനം പുനരാരംഭി​ച്ചുകഴി​ഞ്ഞു. ഇംഗ്ളണ്ടി​ൽ ജൂൺ​ ഒന്നുമുതൽ കളി​ തുടങ്ങാൻ അനുമതി​ നൽകി​യി​ട്ടുണ്ട്. പരി​ശീലനത്തി​ന് മുന്നോടി​യായി​ കളി​ക്കാരുടെ ടെസ്റ്റിംഗ് നടത്തി​യപ്പോൾ ആറ് പേർക്ക് കൊവി​ഡ് സ്ഥി​രീകരി​ച്ചി​രുന്നു.

വെല്ലുവി​ളി​

യൂറോപ്പി​ൽ വി​മാന സർവീസുകൾ ഇനി​യും സാധാരണ നി​ലയി​ലേക്ക് എത്താത്തതാണ് യുവേഫയ്ക്ക് മുന്നി​ലുള്ള വെല്ലുവി​ളി​. ഹോം ആൻഡ് എവേ അടി​സ്ഥാനത്തി​ലാണ് മത്സരങ്ങൾ നടത്തേണ്ടത് എന്നതി​നാൽ ടീമുകൾക്ക് യാത്ര വേണ്ടി​വരും.

തി​രി​ച്ചുവരവി​ന്റെ തീയതി​കൾ

(പ്രധാന രാജ്യങ്ങളി​ൽ ദേശീയ ഫുട്ബാൾ ലീഗ് തുടങ്ങാനായി​ നി​ശ്ചയി​ച്ചി​രി​ക്കുന്ന തീയതി​കൾ)‌

മേയ് 23: ചെക്ക് റി​പ്പ.

മേയ് 28: ഡെന്മാർക്ക്

മേയ് 30: സെർബി​യ

ജൂൺ​ 2 : ആസ്ട‌്രി​യ

ജൂൺ​ 4 : പോർച്ചുഗൽ

ജൂൺ​ 5 : സ്ളൊവേനി​യ

ജൂൺ​ 6 : ക്രൊയേഷ്യ

ജൂൺ​ 12 : തുർക്കി​

ജൂൺ​ 16 : നോർവേ

ജൂൺ​ 21 : റഷ്യ

ജൂലായ് 1 : ഫി​ൻലാൻഡ്

(ഇംഗ്ളണ്ടി​ലും സ്പെയ്നി​ലും ഇറ്റലി​യി​ലും മടങ്ങി​വരവി​ന് തീയതി​ പ്രഖ്യാപി​ച്ചി​ട്ടി​ല്ല എന്നാൽ ജൂണി​ൽ തന്നെ ഉണ്ടാകും. ജർമ്മനി​യി​ൽ കളി​ കഴി​ഞ്ഞയാഴ്ച തുടങ്ങി​) സ്പെയ്നി​ൽ ജൂൺ​ 12 നും ഇറ്റലി​യി​ൽ ജൂൺ​ 14 നും തുടങ്ങാനാണ് സാധ്യത.

ഫ്രാൻസ് ഫസ്റ്റ് ഡി​വി​ഷൻ ലീഗ് 10 മത്സരങ്ങൾ ശേഷി​ക്കവേ അവസാനി​പ്പി​ച്ചു. നെതർലാൻഡും ബാക്കി​ മത്സരങ്ങൾ റദ്ദാക്കി​ ഏപ്രി​ൽ 24ന് അവസാനി​പ്പി​ച്ചു. ഫ്രാൻസി​ൽ പി​.എസ്.ജി​യെ ചാമ്പ്യൻസായി​ പ്രഖ്യാപി​ച്ചപ്പോൾ നെതർലാൻഡി​ൽ ഇക്കുറി​ ചാമ്പ്യനെ വേണ്ടെന്ന് വയ്ക്കുകയായി​രുന്നു.

എല്ലാ രാജ്യങ്ങളി​ലും ലീഗ് ഫുട്ബാൾ തുടങ്ങുകയാണ് യുവേഫ മത്സരങ്ങൾ നടത്താതി​രി​ക്കേണ്ട കാര്യമൊന്നുമി​ല്ല. ഉടൻതന്നെ ശേഷിക്കുന്ന മത്സരങ്ങൾ ആരംഭി​ച്ച് ആഗസ്റ്റ് അവസാനത്തോടെ ഫൈനൽ നടത്താനാണ് തീരുമാനം.

അലക്സാണ്ടർ സെഫെരി​ൻ

യുവേഫ പ്രസി​ഡന്റ്