ss

തിരുവനന്തപുരം: കോർപറേറ്റുകൾക്ക് വേണ്ടി ആകാശവും ഭൂമിയും പാതാളവും വരെ പണയപ്പെടുത്തിയ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നിലപാടുകൾക്കെതിരെ സി.പി.ഐ നേമം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേമം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പാപ്പനംകോട് അജയൻ, കാലടി ജയചന്ദ്രൻ, നടുവത്ത് ഹരി, ഹസൻ, ശിവകുമാർ, പ്രതീപ്, അമലാ ജോൺ, നൂർജഹാൻ, ശിവകുമാർ കിസാൻ എന്നിവർ പങ്കെടുത്തു.