തിരുവനന്തപുരം: പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ കേരളത്തിലേക്കുള്ള രണ്ട് സൗജന്യ ട്രെയിനുകൾ ഇന്നും നാളെയുമായി തിരുവനന്തപുരത്തെത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
പഞ്ചാബ് ജലന്ധറിൽ നിന്നും 19ന് പുറപ്പെട്ട ട്രെയിൻ 21ന് രാത്രി 11.50ന് എറണാകുളം നോർത്തിലും 22ന് രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലും എത്തിച്ചേരും.
രാജസ്ഥാൻ ജയ്‌പൂരിൽ നിന്നും ഇന്നലെ പുറപ്പെട്ട ട്രെയിൻ 22ന് രാത്രി 12.05ന് കോഴിക്കോടും രാവിലെ 3.50ന് എറണാകുളത്തും 8 ന് തിരുവനന്തപുരം സെൻട്രലിലും എത്തിച്ചേരും. 22ന് വൈകിട്ട് 5ന് ജയ്‌പൂരിലേക്ക് യാത്ര തിരിക്കും
ഡൽഹിയിൽ നിന്നും ഇന്നലെ പുറപ്പെട്ട ട്രെയിനിലെ മലയാളി വിദ്യാർത്ഥികളുടെ ടിക്കറ്റ് ചാർജ് തിരികെ നൽകുമെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്.