പാറശാല :ചെങ്കൽ സർവീസ് സഹകരണ ബാങ്ക് വായ്പാ ഇനത്തിൽ സ്പെഷ്യൽ കൊറോണ പാക്കേജ് പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതി പ്രകാരം കാർഷിക സ്വർണപ്പണയ വായ്പയ്ക്കായി 5 കോടി,കുടുംബശ്രീകൾക്ക് 2 കോടി,മൂന്ന് മാസത്തേക്കുള്ള പലിശ രഹിത കാർഷിക വായ്പയായി പതിനായിരം രൂപ വീതം പരസ്പര ജാമ്യത്തിൽ നൽകുന്നതിന് 2 കോടി, പ്രവാസികൾക്ക് സ്വർണപ്പണയ വായ്പ 1 കോടി എന്നിങ്ങനെ വിതരണം ചെയ്യാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചു.കാർഷിക സ്വർണപ്പണയ വായ്പയുടെ ഉദ്‌ഘാടനം എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.താലൂക്ക് അർബൻ ബാങ്ക് ചെയർമാൻ അഡ്വ: കുളത്തൂർ സുകുമാരൻ നായർ, നെയ്യാറ്റിൻകര രൂപത മോൺ.ഫാദർ വി.പി.ജോസ്, ബാങ്ക് പ്രസിഡന്റ് എം.ആർ.സൈമൺ, അഡ്വ:ശക്തിധരൻ, ബാങ്ക് സെക്രട്ടറി വിമൽ വി.വി, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.