തിരുവനന്തപുരം: കെ.എസ്.വെെ.എഫ് ഓൺലെെൻ മെമ്പർഷിപ്പ് കാമ്പെയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ നിർവഹിച്ചു. ഗോഗുൽ കൃഷ്‌ണ അദ്ധ്യക്ഷനായി. സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, ജോയിന്റ് സെക്രട്ടറി പി.ജി. മധു, ഏരിയാ സെക്രട്ടറി കെ. വിനോദ് കുമാർ, കെ.എസ്.വെെ.എഫ് ജില്ലാ സെക്രട്ടറി കീഴ്പാലൂർ ഷാജി, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി നാൻസി പ്രഭാക‌ർ, സംസ്ഥാന സെക്രട്ടറി മനീഷ് മുരുകൻ എന്നിവർ പങ്കെടുത്തു.