തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് പല തവണ നറുക്കെടുപ്പ് മാറ്റിവച്ചതിനാൽ വിറ്റഴിക്കാൻ കഴിയില്ലെന്ന് ഏജന്റുമാർ പരാതിപ്പെട്ട ടിക്കറ്റുകളിൽ ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ തിരിിച്ചെടുക്കാൻ സർക്കാ‌ർ തീരുമാനിച്ചു.പൗർണമി ,വിൻവിൻ, സ്ത്രീശക്തി
എന്നീ ഭാഗ്യക്കുറികളുടെ 30 ശതമാനം ടിക്കറ്റുകളാണ് തിരിച്ചെടുക്കുക. 25 ടിക്കറ്റുകളുള്ള ബുക്കുകളായേ തിരിച്ചെടുക്കൂ. നറുക്കെടുപ്പിന് 48മണിക്കൂ‌ർ മുമ്പ് തിരികെ നൽകണം. പകരം ടിക്കറ്റുകൾ ജൂലായ് 7ന് 3.30 വരെ കൈപ്പറ്രാം. 150ൽ കുറവ് ടിക്കറ്റുകൾ വാങ്ങിയവർക്ക് പൂർണമായും തിരിച്ചുനൽകാം.

വില്പന ഇന്ന് തുടങ്ങും

ലോക്ക് ‌ഡൗൺ ഇളവ് ചെയ്ത സാഹചര്യത്തിൽ നിബന്ധനകൾക്ക് വിധേയമായി ഇന്നു മുതൽ ടിക്കറ്റ് വില്പന നടത്താം. ടിക്കറ്റ് വിതരണത്തിനായി ലോട്ടറി ഓഫീസിലെ തിരക്ക് കുറയ്ക്കുന്നതിന് ഒന്നാം ദിവസം1,2,3 അക്കങ്ങളിൽ അവസാനിക്കുന്ന ഏജൻസികൾക്കും രണ്ടാം ദിവസം 4,5,6 അക്കങ്ങളിലും മൂന്നാം ദിവസം 7,8,9 ഇരട്ട അക്കം എന്ന മുറയ്ക്ക് ടിക്കറ്റ് കൊടുക്കും.