ആറ്റിങ്ങൽ :എസ്.എസ്. ഹരിഹരിയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനിയായ നെടുങ്ങണ്ട കെ. നാരായണന്റെ സ്മരണാർത്ഥം ഭാര്യ കെ. സുമതി മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് അൻപതിനായിരം രൂപയുടെ ചെക്ക് ബി. സത്യൻ എം.എൽ.എയ്ക്ക് കൈമാറി.ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.വി.എസ്.അജിത്കുമാർ നേതൃത്വം നൽകി. ഫൗണ്ടേഷൻ സെക്രട്ടറി ജെ.ശശി,വൈസ് പ്രസിഡന്റ് കെ.എസ്.ശ്രീരഞ്ജൻ,ജി.ശ്രീകുമാർ,രതീഷ് ത്രിവർണ്ണ,ശാസ്തവട്ടം രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.